കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ചു രണ്ട് മരണം

Web Desk
Posted on September 03, 2019, 9:51 am

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് കാറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ മുടപുരം ലാത്തറ വീട്ടില്‍ ഷാജഹാന്റെ മകന്‍ ഷമീര്‍, സതീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നൗഷാദ് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ആലങ്കോടിന് സമീപം പൂവന്‍പാറയില്‍ വെച്ചാണ് അപകടം.

കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടിലോറിയെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

YOU MAY LIKE THIS VIDEO ALSO