കേരളത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ റെഡ്സോണില്‍ ഉള്‍പ്പെടാത്ത ജില്ലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി. കേരളത്തില്‍ കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ നാലു ജില്ലകളാണ് റെഡ്സോണിലുള്ളത്. ഒരു ട്രിപ്പ് 60 കിലോമീറ്ററില്‍ കൂടാനും അതിര്‍ത്തി കടക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
ഓറഞ്ച് എ, ബി സോണുകളില്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാം. ഓറഞ്ച് എ സോണിലുള്ള കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഈ മാസം 24ന് ശേഷവും ഓറഞ്ച് ബി സോണിലുള്ള തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 20ന് ശേഷവും സ്വകാര്യ വാഹനങ്ങൾ ഇറക്കാം.
രജിസ്ട്രേഷന് നമ്പര്‍ അനുസരിച്ചാണ് നിരത്തിലിറക്കുക. ഒറ്റ- ഇരട്ട നമ്പറിലുള്ള വാഹനങ്ങൾ ഇടവിട്ടാണ് നിരത്തിലിറക്കുക. ഒറ്റ അക്ക രജിസ്ട്രേഷന് നമ്പറുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പറുകളുള്ളവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ഇറക്കാം. ഓറഞ്ച് എ, ബി സോണുകളിൽ ഹോട്ട് സ്പോട്ട് മേഖലകളിലുള്ള വാഹനങ്ങൾക്ക് ഈ ഇളവുകള്‍ ഉണ്ടാകില്ല.
you may also like this video;
അതേസമയം, ഒരു സീറ്റിൽ ഒരു യാത്രക്കാരനെ മാത്രമേ കയറ്റാവൂ എന്നും മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ രണ്ടു പേര്‍ക്ക് മാത്രമേ യാത്ര സാധിക്കൂ തുടങ്ങിയ നിബന്ധനകളോടെ സ്വകാര്യ ബസുകൾക്ക് സര്‍വ്വീസ് നടത്താനാവില്ലെന്ന് ആൾ കേരള ബസ് ഓപ്പറേറ്റഴ്സ് ഒർഗനൈസെഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥ് അറിയിച്ചു. ഇത്തരത്തില്‍ സര്‍വ്വീസ് നടത്തിയാല്‍ ഒരു ദിവസം ചിലവിനുള്ള വരുമാനം പോലും ലഭിക്കുക ഇല്ലെന്നും തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനും ഡീസൽ അടിക്കാനും പണം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബസുകൾ ഓടിക്കണം എന്ന് സർക്കാർ നിർബന്ധിച്ചാൽ ഡീസൽ ഇളവുകളും, തൊഴിലാളികളുടെ ശംബളം കൊടുക്കാനും സർക്കാർ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നിലവിൽ ഒരു മാസത്തെ വാഹന നികുതി ഒഴിവാക്കി തന്നിട്ടുണ്ടങ്കിലും അത് കൊണ്ട് ബസ് വ്യവസായം മുന്നോട്ട് പോകില്ലെന്നും ഒരു ക്വാർട്ടറിലെ നികുതി ഒഴിവാക്കി തരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 ദിവസമായി സ്തംഭനത്തിലായ ബസുകളുടെ ബാറ്ററി ചാർജ് നഷ്ടപ്പെടുകയും, കനത്ത ചൂടില്‍ ടയർ നശിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ബസ് സ്റ്റാർട്ട് ചെയ്യണമെങ്കിൽ ഒരു മെക്കാനിക്കിന്റെ സഹായം അനിവാര്യമാണെന്നും ഇത്തവണത്തെ തൊഴിലാളി ക്ഷേമനിധിയും ഇൻഷുറൻസും സർക്കാർ ഏറ്റടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.