March 21, 2023 Tuesday

Related news

September 7, 2021
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 21, 2020
February 20, 2020
February 20, 2020
February 20, 2020
February 20, 2020

സഹായമനഃസ്ഥിതിയും നന്മയുമുള്ള രണ്ടുപേർ; ആറുമാസമായി ഇതേ റൂട്ടിൽ ഒരുമിച്ച് , ഒടുവിൽ മരണത്തിലേക്കും

Janayugom Webdesk
കൊച്ചി
February 21, 2020 9:15 am

ഒരുമിച്ചുള്ള ഷെഡ്യൂൾ കിട്ടിയാൽ ബൈജുവിനും ഗിരീഷിനും സന്തോഷമാണ്. സഹപ്രവർത്തകർ എന്നതിലുപരി രണ്ടുപേരും നല്ല സുഹൃത്തുക്കളുമാണ്. ജീവിതത്തിലെ നല്ല സുഹൃത്തുക്കൾ മരണത്തിലും ഒന്നിച്ചു. ഇരുവരും ആറുമാസമായി ഇതേ റൂട്ടിൽ ഒരുമിച്ചായിരുന്നു. സഹായമനഃസ്ഥിതിയും നന്മയുമുള്ള രണ്ടുപേർ. ഇരുവരെ കുറിച്ച സഹപ്രവർത്തകർക്കും നാട്ടുകാർക്കും നല്ലതുമാത്രമേ പറയുവാനുള്ളു.

അയൽപക്കത്ത് കറന്റുണ്ടോയെന്ന് തിരക്കി ബൈജുവിന്റെ അച്ഛൻ

രാവിലെ ട്രിപ്പ് കഴിഞ്ഞു മകൻ വരാൻ വൈകുന്നത് എന്താണെന്ന് ബൈജുവിന്റെ അച്ഛനും അമ്മയും പലവട്ടം പുറത്തിറങ്ങി നോക്കി. പ്രായമായ മാതാപിതാക്കളെ മരണ വിവരം അറിയിക്കാതിരിക്കാൻ ബന്ധുക്കളും സഹപ്രവർത്തകരും ജാഗ്രത പുലർത്തി. രാവിലെ തന്നെ കറന്റുപോയിയെന്ന പരാതിയിയുമായി ബൈജുവിന്റെ അച്ഛൻ ഇലക്‌ട്രിസിറ്റി ഓഫീസിലേക്ക് വിളിച്ചു.പലവട്ടം വിളിച്ചപ്പോൾ കണക്ഷൻ പുനഃസ്ഥാപിച്ചു. മരണ വിവരം അറിയാതെ ഇരിക്കാൻ നാട്ടുകാർ കേബിളും വിച്ഛേദിച്ചു.

മരണവിവരം അറിഞ്ഞു എത്തിയവരെ നാട്ടുകാർ പറഞ്ഞു മടക്കി. ഉറ്റ ബന്ധുക്കൾ സമീപത്തെ വീടുകളിൽ തന്നെ തങ്ങി.ര്യ കവിതയോട് ബൈജുവിന് അപകടം പറ്റിയെന്നുമാത്രം പറഞ്ഞാണ് അവിനാശിയിലേക്ക് കൊണ്ടുപോയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് കവിത പോയത്. വൈക്കത്ത് കണ്ണാശുപത്രിയിലാണ് കവിത ജോലിചെയ്യുന്നത്. മകൾ ബബിത പത്താംക്ലാസ് മോഡൽ പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോയിരുന്നു.

പുതിയ വീട്ടിൽ താമസിച്ച് കൊതിതീരാതെ ഗീരീഷ്

മൂന്നു വർഷമായതേയുള്ളു ഗിരീഷും കുടുംബവും പുതിയ വീടുവെച്ച് താമസം തുടങ്ങിയിട്ട്. അമ്മ ലക്ഷ്മി, ഭാര്യ സ്മിത, മകൾ പ്ളസ്‌വൺ വിദ്യാർഥിയായ ദേവിക എന്നിവർക്കൊപ്പം പുതിയ വീട്ടിലെ സന്തോഷം ഗിരീഷ് പങ്കുവെക്കുമായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു.

രാവിലെത്തന്നെ നാട്ടുകാർ വിവരമറിഞ്ഞെങ്കിലും ബന്ധുക്കളെ അറിയിച്ചില്ല. എന്നാൽ അച്ഛന് ആദരാഞ്ജലി അർപ്പിച്ചുള്ള ചിത്രം മകൾ ഫെയ്സ്ബുക്കിൽ കാണുകയായിരുന്നു. അതോടെ വീട്ടിൽ കൂട്ടക്കരച്ചിലുയർന്നു. ദേവികയുടെ മോഡൽ പരീക്ഷ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥിനികളും ദേവികയെ ആശ്വസിപ്പിക്കാൻ വീട്ടലെത്തിയിരുന്നു. പുതിയ വീട്ടിൽ താമസിച്ച് മകന് കൊതി തീർന്നില്ലെന്ന് വിലപിക്കുകയാണ് അമ്മ ലക്ഷ്മി.

YOU MAY ALSO LIKE THIS VIDEO

ENGLISH SUMMARY: KSRTC coim­bat­ore bus acci­dent dri­vers death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.