ഈരാറ്റുപേട്ടയിൽ സർവീസ് നടത്താൻ വിസമ്മതിച്ച 12 കണ്ടക്ടർമാരെ കെഎസ്ആർടിസി സസ്പെൻറ് ചെയ്തു. നിരീക്ഷണത്തിൽ പോകേണ്ട ഉദ്യോഗസ്ഥ ഡിപ്പോയിലെത്തിയതിനാലാണ് സർവീസ് നടത്താത്തതെന്ന് സസ്പെൻഷനിലായ കണ്ടക്ടർമാർ അറിയിച്ചു.
പാലാ മുൻസിപ്പൽ ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹം യാത്ര ചെയ്ത ബസിലെ 18 ജീവനക്കാരെ നിരീക്ഷണത്തിൽ അയച്ചിരുന്നു.
രോഗിയോടൊപ്പം ബസിൽ യാത്ര ചെയ്ത ക്ലർക്കിനോട് ഇക്കഴിഞ്ഞ 14 ന് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. ഇന്നലെ ഈ ഉദ്യോഗസ്ഥ ക്യാഷ് കൗണ്ടറിൽ ഇരിക്കുകയും ചെയ്തു. ഇവരിൽ നിന്ന് ടിക്കറ്റ് മെഷീൻ ഏറ്റ് വാങ്ങാൻ കണ്ടക്ടർമാർ തയ്യാറായില്ല. കണ്ടക്ടർമാർ നിസഹകരിച്ചതോടെ ഇന്നലെ സർവീസുകൾ മുടങ്ങി. തുടർന്ന് ഫയർഫോഴ്സെത്തി അണുനശീകരണം നടത്തിയ ശേഷമാണ് ബാക്കി ജീവനക്കാരെ വച്ച സർവീസ് ആരംഭിച്ചത്.
ഹോം ക്വാറന്റീനിൽ പോകേണ്ട ഉദ്യോഗസ്ഥയുടെ കാര്യത്തിൽ നടപടിയെടുക്കാതെ മറ്റ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കില്ലെന്ന് കണ്ടക്ടർമാർ പറഞ്ഞു. കോട്ടയം ജില്ലയിൽ സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ മുൻ കരുതൽ ശക്തമാക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പാറത്തോട് പഞ്ചായത്തിലെ 8 ആം വാർഡ് ഉൾപ്പടുന്ന ഇടക്കുന്നം മേഖല മീഡിയം ക്ലസ്റ്ററാക്കും. പാറത്തോട് രോഗം ബാധിതനായ ഓട്ടോ ഡ്രൈവറിൽ നിന്ന് 15 പേർക്കാണ് ഇവിടെ സമ്പർക്കത്തിലൂടെ രോഗം ലഭിച്ചത്. ഈ മേഖല കേന്ദ്രീകരിച്ച് ഇന്ന് ആൻറിജൻ പരിശോധനയും നടത്തും.
English summary; KSRTC conductors suspended in kottayam
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.