മുഖ്യമന്ത്രിയെയും എൽഡിഫ് സർക്കാരിനെയും പരിഹസിക്കുന്ന തരത്തിൽ പെരുമാറിയ കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. ബസ് ട്രിപ്പ് മുടക്കുന്നതിന് കാരണം ആരാഞ്ഞ യാത്രക്കാരനോടാണ് എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രിയെയും അപഹസിക്കുന്ന തരത്തിൽ മറുപടി നൽകിയത്.
ബത്തേരി ഡിപ്പോയിലെ എ.കെ. രവീന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. കൊഴുവണയ്ക്ക് ബസ് മുടങ്ങിയാൽ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന് എങ്ങനെ പോകുമെന്നാണ് യാത്രക്കാരൻ ചോദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് ഉല്‍സവമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയ്ക്കാത്തതെന്നുമായിരുന്നു ഉദ്യോഗസ്ഥൻ നൽകിയ മറുപടി. ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റിക്കോർഡിംഗ് അടക്കം പരാതി ലഭിച്ചതിനെ തുടർന്നാണ് കൺട്രോളിംങ് ഇൻസ്പെക്ടർ സസ്പെൻഡ് ചെയ്തത്.
ഫോൺ സംഭാഷണം,
ഉദ്യോഗസ്ഥന്‍: ഹലോ കെഎസ്ആര്‍ടിസി ബത്തേരി
യാത്രക്കാരന്‍: ഹലോ…കൊഴുവണ ബസ് അയയ്ക്കുന്നില്ലേ?
ഉദ്യോഗസ്ഥന്‍: കൊഴുവണയൊന്നും ഇല്ലട്ടോ ഇന്ന്, ഇന്നു വണ്ടിയില്ല. വണ്ടി ഷോട്ടാ
യാത്രക്കാരന്‍: അപ്പോ ഇന്നലെ രാത്രി അയയ്ക്കും എന്നാണല്ലോ പറഞ്ഞത്?
ഉദ്യോഗസ്ഥന്‍: അയയ്ക്കുമെന്നു പറഞ്ഞ വണ്ടി ഇന്നു വേണ്ടേ?
യാത്രക്കാരന്‍: അപ്പോ ഇന്ന് മാരിയമ്മന്‍ ക്ഷേത്ര ഉത്സവമാണെന്നറിയില്ലേ?
ഉദ്യോഗസ്ഥന്‍: അതെ,
യാത്രക്കാരന്‍: അപ്പോ യാത്രക്കാര്‍ക്കൊക്കെ പോകണ്ടേ?
ഉദ്യോഗസ്ഥന്‍: എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് ഉത്സവം? അല്ലേ? ങേ?
യാത്രക്കാരന്‍ : എല്‍ഡിഎഫ് സര്‍ക്കാര്‍ അയയ്ക്കണ്ട എന്നു പറഞ്ഞിട്ടാണോ?
ഉദ്യോഗസ്ഥന്‍: ആ.….എല്‍ഡിഎഫ് മുഖ്യമന്ത്രി പറഞ്ഞതാ അയയ്ക്കാണ്ടാന്ന്
യാത്രക്കാരന്‍: ഹോളിഡേയ്ക്കു വണ്ടി അയയ്ക്കണ്ടാന്നു പ്രത്യേകം വിളിച്ചുപറഞ്ഞു?
ഹലോ ഹലോ ഹലോ
(മറുപടിയില്ല)
സംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പ് കേൾക്കാം;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.