25 July 2024, Thursday
KSFE Galaxy Chits Banner 2

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്

Janayugom Webdesk
July 17, 2022 9:25 am

പന്നിയങ്കര ടോൾ പ്ലാസയിലേക്ക് കെഎസ്ആർടിസി ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ കെഎസ്ആർടിസി ആണ് അപകടത്തിൽപെട്ടത്. ടോൾ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ഇടിച്ച് കയറിയത്.

അപകടത്തിൽ 20 പേർക്ക് ആണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. രാവിലെ 7.45ന് ആണ് അപകടം ഉണ്ടായത്.

Eng­lish summary;KSRTC crash­es into Pan­ni­an­gara toll plaza, injures many

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.