തലയെടുപ്പോടെ കുട്ടിക്കൊമ്പന്‍ നിരത്തിലേക്ക്

Web Desk
Posted on November 15, 2018, 2:58 pm

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ആദ്യമായി കെഎസ്ആര്‍ടിസിയുടെ പരിസ്ഥിതി സൗഹാര്‍ദ്ദ ഇലക്ട്രികി ബസുകളുടെ സംസ്ഥാനതല ഉദ്ഘാടനം താഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ച് നടന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍  പങ്കെടുത്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി കേരളത്തിലാണ് ഇ‑ബസുകള്‍ സര്‍വീസ് നടത്തുന്നത്.