കന്യാസ്ത്രീയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം: കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Web Desk
Posted on May 15, 2019, 8:13 pm

തിരുവനന്തപുരം: കന്യാസ്ത്രീയായ യാത്രക്കാരിയെ ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്പെന്‍ഷന്‍. തീരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെയാണ് നടപടി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട മൈസൂര്‍ സ്കാനിയ ബസില്‍ വെച്ച് മെയ് 13 നായിരുന്നു സംഭവം. ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

You May Also Like This: