തീരുമാനത്തിൽ ഉറച്ച് തന്നെ: കെഎസ്എസ്ആർടിസി സമരത്തിലേക്ക്

Web Desk
Posted on January 16, 2019, 4:20 pm

കൊച്ചി: തീരുമാനത്തിൽ ഉറച്ചു കെ എസ് ആർടിസി.  സമരം പിൻവലിക്കാൻ ആയേക്കില്ലെന്നു യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആണ് നേതാക്കൾ ഇക്കാര്യം  അറിയിച്ചത്.

അപകടത്തില്‍ മരിച്ച ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത തരത്തില്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

സിംഗിൾ ഡ്യൂട്ടി പരിഷ്കാരം, ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുക, പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണു സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് യൂണിയൻ എന്നിവയാ‌ണു സംയുക്ത സമിതിയിലുള്ളത്.