കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍

Web Desk

തിരുവനന്തപുരം

Posted on July 31, 2020, 11:22 am

കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി. നാളെ മുതല്‍ 206 ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിക്കും.യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് എകെ ശശിന്ദ്രൻ അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണ്‍ ഒഴികെയുളള പ്രദേശത്ത് നിന്നാണ് സര്‍വ്വീസുകള്‍ ആരംഭിക്കുക. രോഗ വ്യാപനം കൂടുതലുളള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് സര്‍വ്വീസുകള്‍ ഉണ്ടാകില്ല. അതിന് പകരം, തിരുവനന്തപുരം ആനയറയില്‍ നിന്നും താല്‍കാലിക സംവിധാനം ഒരുക്കും.

എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം. അന്തര്‍ സംസ്ഥാന സര്‍വ്വീസില്ല. കോവിഡ് കാലത്ത് ആളുകള്‍ ബസുകളെ ആശ്രയിക്കുന്നത് വളരെയധികം കുറഞ്ഞു. കൂടുതല്‍ ആളുകള്‍ പൊതു ഗതാഗതം ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസുകൾ സർവീസ് നിർത്തരുത്. സ്വകാര്യ ബസ് ഉടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:ksrtc long dri­ve starts from tomor­row

YOU MAY ALSO LIKE THIS VIDEO