സെക്രട്ടറിയേറ്റിലും , തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലേക്കുമുള്ള ജീവനക്കാർക്ക് ജോലിക്ക് എത്തുന്നതിന് വേണ്ടി കൂടുതൽ ബസ് ഓൺ ഡിമാന്റ് ( BOND) സർവ്വീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സർവ്വെ നടപടികൾ നടത്തുന്നതിനായി സെക്രട്ടറിയേറ്റിൽ കെഎസ്ആർടിസി ബുക്കിംഗ് കൗണ്ടർ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി 15 പേരടങ്ങുന്ന കെഎസ്ആർടിസി ജീവനക്കാർ പ്രത്യേക യൂണിഫോമിൽ സെക്രട്ടറിയേറ്റിൽ എത്തി ജീവനക്കാരിൽ നിന്നും വിശദാംശങ്ങൾ തേടിയിരുന്നു. ആദ്യ ദിവസം 25 ഓളം ജീവനക്കാർ എത്തി ആവശ്യമുള്ള വിവരങ്ങൾ നൽകി. ഇവരെ നിലവിൽ സർവ്വീസ് ഉള്ള ബസുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യും.
കൂടുതൽ ജീവനക്കാർ ആവശ്യപ്പെടുന്ന മുറക്ക് കൂടുതൽ സർവ്വീസുകൾ നടത്താനാണ് തീരുമാനം. ബോണ്ട് സർവ്വീസിന് പുറമെ വരും ദിവസങ്ങളിൽ ജീവനക്കാർ ആവശ്യപ്പെടുന്ന മുറക്ക് ദീർഘദൂര സർവ്വീസുകളും കെഎസ്ആർടിസി നടത്താൻ തയ്യാറാണെന്നും അറിയിച്ചു.
English summary; ksrtc new latest updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.