Web Desk

കൊച്ചി

January 22, 2021, 2:48 pm

കെഎസ്‌ആര്‍ടിസി അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Janayugom Online

കെഎസ്‌ആര്‍ടിസിയിലെ അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം ഹര്‍ജികള്‍ പൊതു താല്‍പര്യ ഹര്‍ജി ആയാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.

കെഎസ്‌ആര്‍ടിസിയിലെ അഴിമതി ആരോപണത്തില്‍ വിവാദം കനക്കവേയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം. ഓഡിറ്റിലെ കണ്ടെത്തലുകള്‍ ഗൗരവം ഉള്ളതാണ്. ഉന്നത ഉദ്യോഗസ്ഥരും, ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണം എന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇത്തരം പരാതികള്‍ പൊതുതാല്‍പര്യ ഹര്‍ജി ആയാണ് നല്‍കേണ്ടതെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. കെഎസ്‌ആര്‍ടിസി വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്‌ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ലെന്ന ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ കൃത്രിമം കാണിച്ചും വര്‍ക്ക് ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേട് കാണിച്ചും ജീവനക്കാര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന എംഡിയുടെ പരാമര്‍ശത്തിനെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

Eng­lish sum­ma­ry; KSRTC orrup­tion; Peti­tion in High Court seek­ing inquiry

You may also like this video: