Web Desk

December 19, 2020, 5:51 pm

കെഎസ്ആർടിസി ജീവനക്കാരുടെ കുടിശ്ശിക വിതരണം ചെയ്യുന്നു: മന്ത്രി എ കെ ശശീന്ദ്രൻ

Janayugom Online

കെഎസ്ആർടിസി ജീവനക്കാർക്ക് 2018 മാർച്ച് മുതൽ നൽകേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. 12000 ത്തോളം ജീവനക്കാർക്കായി 9.25 കോടി രൂപയാണ് ഈ ഇനത്തിൽ നൽകാനുണ്ടായിരുന്നത്.

ഇതോടൊപ്പം 2018 കാലഘട്ടം മുതൽ നൽകേണ്ടിയിരുന്ന മെഡിക്കൽ റീ ഇൻമ്പേഴ്സ്മെന്റിന് വേണ്ടി അപേക്ഷിച്ചവർക്കുള്ളവർക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു. ഈ ഇനത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ 2.69 കോടി രൂപ നൽകിയിരുന്നു. ജീവനക്കാരുടെ മറ്റ് നിക്ഷേപ‑ക്ഷേമ പദ്ധതികളിലേക്കായി ആകെ 123.46 കോടി രൂപയാണ് ചിലവാക്കിയത്. 2017 മുതൽ കുടിശ്ശിക ഉണ്ടായിരുന്ന എൽഐസി, പെൻഷൻ, പിഎഫ് എന്നീ ഇനങ്ങളിൽ കുടിശ്ശികയുണ്ടായിരുന്ന തുകയാണ് ഈ ഇനത്തിൽ നൽകിയതെന്നും മന്ത്രി അറിയിച്ചു.

സർക്കാർ പ്രതിമാസം ശമ്പള ഇന്നത്തിൽ 65 കോടി രൂപയും, പെൻഷൻ ഇനത്തിൽ 69 കോടി രൂപയും നൽകുന്നതിന് പുറമെ ആണ് കുടിശ്ശിക ഇപ്പോൾ തീർത്തത്. കഴിഞ്ഞ ദിവസം 4.02 കോടി ഇടക്കാല ആശ്വാസവും നൽകിയിരുന്നു.

Eng­lish sum­ma­ry; KSRTC pays the arrears of the employees

You may also like this video;