Web Desk

തിരുവനന്തപുരം

July 06, 2021, 8:24 am

കെഎസ്ആർടിസി പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും

Janayugom Online

കെഎസ്ആർടിസിയില്‍ ജൂൺ മാസം വിതരണം ചെയ്യാനുള്ള പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിക്ക് പെൻഷൻ നൽകുന്നതിനുള്ള തുക നൽകി വന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മെയ് മാസത്തിൽ അവസാനിച്ചിരുന്നു. അത് ഒരു മാസത്തേക്ക് പുതുക്കുന്നതിനുള്ള എംഒയുവിൽ കെഎസ്ആർടിസി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ തിങ്കളാഴ്ച ഒപ്പുവച്ചു.

ഇതോടെ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. 2018 മുതൽ പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇതുവരെ 2432 കോടി രൂപ സർക്കാരിൽ നിന്നും തിരിച്ചടവ് നടത്തിയതായും മന്ത്രി അറിയിച്ചു.

Eng­lish sum­ma­ry;  KSRTC pen­sion will be dis­trib­uted from today

you may also like this video;