14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 2, 2024
September 27, 2024
September 25, 2024
September 17, 2024
September 10, 2024
September 10, 2024
September 7, 2024
September 5, 2024
September 4, 2024

കെഎസ്ആര്‍ടിസി: അനിശ്ചിതകാല പണിമുടക്ക് നടത്താനൊരുങ്ങി കെഎസ്‌ടിഇയു

Janayugom Webdesk
June 17, 2022 8:14 am

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്താനൊരുങ്ങി ട്രാൻസ്പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ (കെഎസ്‌ടിഇയു ‑എഐടിയുസി). അനിശ്ചിതകാല പണിമുടക്ക് തീയതിവരെ ധർണകള്‍ തുടരാനും ജില്ലാ കേന്ദ്രങ്ങളിൽ നടത്തിവരുന്ന സമരങ്ങളെ ഇന്ന് മുതൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ കേന്ദ്രങ്ങളിലേക്ക് മാറ്റി ശക്തിപ്പെടുത്താനും ബുധനാഴ്ച ചേർന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. എല്ലാ മാസവും ശമ്പളത്തിനു വേണ്ടി ഇരുപത് ദിവസം കൂലി നഷ്ടപ്പെടുത്തി സമരം ചെയ്ത് പോകാൻ കഴിയില്ലന്ന് യോഗം വിലയിരുത്തി. അനിശ്ചിതകാല പണിമുടക്കിന്റെ പൂർണ ഉത്തരവാദി സർക്കാരും മാനേജ്മെന്റുമാണ്.

ഇതര തൊഴിലാളി സംഘടനകളുമായി ആലോചിച്ച് പണിമുടക്ക് തീയതി തീരുമാനിക്കുവാനും പണിമുടക്കിനെ നേരിടാൻ എസ്‌മയും പിഡിപിപി ആക്റ്റും നടപ്പിലാക്കിയാലും സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കെഎസ്ആർടിസി തൊഴിലാളികള്‍ അനിശ്ചിതകാലപണിമുടക്കിന് നിർബന്ധിതമാകുകയാണെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമായ കെ പി രാജേന്ദ്രൻ പ്രസ്താവിച്ചു. മേയ് മാസത്തെ ശമ്പളം തൊഴിലാളികൾക്ക് നൽകിയിട്ടില്ല. ഹൈക്കോടതി ഉത്തരവ് പോലും മന്ത്രിയും മാനേജ്മെന്റും തള്ളിക്കളഞ്ഞിരിക്കുകയാണ്. കെഎസ്ആർടിസിയിലെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളും ഈ തൊഴിലാളിവിരുദ്ധ നടപടിക്കെതിരെ പ്രത്യക്ഷ സമരത്തിലാണ്. ഈ സമരം വരുന്ന ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നും കെ പി രാജേന്ദ്രൻ വ്യക്തമാക്കി.

Eng­lish sum­ma­ry; KSRTC ready to go on indef­i­nite strike

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.