October 2, 2022 Sunday

Related news

September 16, 2022
March 7, 2022
October 13, 2021
February 26, 2021
November 5, 2020
October 17, 2020
September 26, 2020
August 22, 2020
August 9, 2020
August 6, 2020

ഹൈറേഞ്ച് മേഖലകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചു.

Janayugom Webdesk
നെടുങ്കണ്ടം
May 20, 2020 4:12 pm

കെഎസ്ആര്‍ടിസി ഹൈറേഞ്ച് മേഖലയില്‍ സര്‍വ്വീസ് ആരംഭിച്ചു. നെടുങ്കണ്ടം ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്ന് രണ്ടും കട്ടപ്പന ഡിപ്പോയില്‍ നിന്നും 11 സര്‍വ്വീസുകളുമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്നലെ നടത്തിയ സര്‍വ്വീസുകളില്‍ പലതിലും രാവിലെയും വൈകിട്ടും മാത്രമാണ് യാത്രക്കാര്‍  കൂടുതലായി യാത്രചെയ്തത്. ഇടസമയങ്ങളില്‍ പല സര്‍വ്വീസുകളിലും യാത്രക്കാര്‍ വളരെ കുറവായിരുന്നു. രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്നും ആളുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് പുതിയ മേഖലകളിലേയ്ക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുമെന്നും കെഎസ്ആര്‍ടിസി ഡയറക്ടറേറ്റ് അംഗം സി.വി വര്‍ഗ്ഗീസ് പറഞ്ഞു.

കട്ടപ്പനയില്‍ നിന്നും 11 സര്‍വ്വീസുകള്‍ നടത്തുന്നു. തൊടുപുഴ, പീരുമേട്, വാഗമണ്‍, മൂന്നാര്‍, തങ്കമണി, ചെറുതോണി, തോപ്രാംകുടി എന്നി മേഖലകളിലേയ്ക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നത്്. നെടുങ്കണ്ടം ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നും കട്ടപ്പനയ്ക്ക് രണ്ട് ബസ്‌കള്‍ ആറ് സര്‍വ്വീസുകള്‍ നടത്തുന്നു. ഉടുമ്പന്‍ചോല, പൂപ്പാറ, മൂന്നാര്‍, രാജാക്കാട്, അടിമാലി, മേഖലകളിലേയ്ക്ക് നെടുങ്കണ്ടത്ത് നിന്നും സര്‍വ്വീസ് ഇല്ലാത്തത് ഒട്ടനവധി ആളുകളെ ദുരിതത്തിലാക്കുന്നുണ്ട്.

നെടുങ്കണ്ടത്ത് നിന്നും കട്ടപ്പനയ്ക്ക് രാവിലെ 7.30, 8.50, 10.30, 12, 4,5.10 എന്നി സമയങ്ങളിലും, കട്ടപ്പനയില്‍ നിന്നും നെടുങ്കണ്ടത്തിന് രാവിലെ 8.50,10.30, 12, 1.30, 5.10, 6 എന്നി സമയങ്ങളിലും സര്‍വ്വീസ് നടത്തുന്നു.  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക സര്‍വ്വീസ് നിര്‍ത്തലാക്കി. പകരമായി ഓഫീസ് സമയത്ത് വന്ന് പോകുന്നതിന് കഴിയുന്ന രീതിയില്‍ ബസ് സമയം ക്രമീകരിച്ചിട്ടുള്ളതായും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

രാവിലെ 6.50, 7.00, 7.10, 7.20, 7.40, 8.10 എന്നീ സമയങ്ങളിൽ മൂലമറ്റത്ത് നിന്നും തൊടുപുഴക്ക് സർവീസ് നടത്തും. ഈ ബസുകൾ തൊടുപുഴയിൽ നിന്നും തിരിച്ച് മൂലമറ്റത്തിനും മൂലമറ്റം വഴി കട്ടപ്പനക്കും തൊടുപുഴ ഡിപ്പോയിൽ നിന്ന് നിശ്ചയിക്കുന്ന സമയത്ത് സർവീസ് നടത്തുന്നതാണെന്ന് മൂലമറ്റം കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.

 

 

 

Eng­lish Sum­ma­ry: KSRTC ser­vices restart­ed in High ranges in Idukki

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.