Web Desk

തിരുവനന്തപുരം

December 18, 2020, 8:28 am

കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ഇന്നു മുതൽ

Janayugom Online

ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും സിഎംഡി അറിയിച്ചു. അടുത്ത ആഴ്ചയോടെ പൂർണതോതിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:ksrtc ser­vices starts today
You may also like this video