Web Desk

June 02, 2020, 6:39 pm

എല്ലാ സീറ്റിലും ആളെ ഇരുത്തും, നിരക്ക് വര്‍ദ്ധനയും പിന്‍വലിച്ച് കെഎസ്ആര്‍ടിസി

കണ്ടയന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും
Janayugom Online

തിരുവനന്തപുരം: ബസില്‍ എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയത് പിന്‍വലിച്ചെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. അയല്‍ ജില്ലകളിലേക്ക് നാളെ മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങും.

അതേസമയം കണ്ടയന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കും തന്നെ ഇവിടേക്കോ ഇവിടെ നിന്ന് പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാകില്ല. കണ്ടയന്‍മെന്റ് മേഖലകള്‍ ദിവസവും മാറുന്നതിനാല്‍ രാവിലെ തന്നെ ആവശ്യമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊലീസ് മേധാവിമാര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

Eng­lish summary

trav­el on all seats, rised fare lifted

you may also like this video

<iframe width=“560” height=“315” src=“https://www.youtube.com/embed/MeUWu4dqOIQ” frameborder=“0” allow=“accelerometer; auto­play; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>