കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് നിരത്തിലിറക്കി

Web Desk
Posted on June 18, 2018, 12:39 pm

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്  മന്ത്രി എകെ ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

തിരുവനന്തപുരം. കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെന്നും അതിന്റെ ഭാഗമാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഇലക്ട്രിക് ബസെന്നും ഗതാഗതവകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. വെള്ളത്തിലിറങ്ങാതെ നീന്തര്‍ പഠിക്കാനാവില്ല. വെള്ളത്തിലിറങ്ങാന്‍ തന്നെ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. കഴക്കൂട്ടത്തിനുള്ള ബസ് മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. എംഡി ടോമിന്‍ തച്ചങ്കരി സന്നിഹിതനായിരുന്നു. സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസ് ഓടിക്കും.