
കെഎസ്ആർടിസിയിൽ ഇനി രാജകീയ യാത്ര, പുതിയ ബസുകൾ സെപ്റ്റംബർ ഒന്നുമുതൽ നിരത്തിലിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ അറിയിച്ചു. പുതിയ ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പുതിയതായി കെഎസ്ആർടിസി വാങ്ങിച്ച ബസുകളുടെ ഫ്ലാഗ്ഓഫ് ആണ് മുഖ്യമന്ത്രി നിർവഹിച്ചത്. 130 കോടി രൂപ മുടക്കിയാണ് പുതിയ ബസുകൾ വാങ്ങിക്കുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് അധിക സർവീസുകൾ നടത്തുന്നതിലൂടെ ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
പുതിയ ബസുകൾ പുറത്തിറങ്ങുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 22 മുതൽ 24 വരെ തിരുവന്തപുരം കനകക്കുന്നിൽ ‘ട്രാൻസ്പോ 2025’ എന്ന പേരിൽ പ്രദർശന പരിപാടി സംഘടിപ്പിക്കും. പുതിയ എസി ബസകൾ യാത്ര കൂടുതൽ സുഖകരമാക്കാൻ എസി പ്രീമിയം ബസുകളും എത്തും. ഗ്രാമീണ റൂട്ടുകളിലും സംസ്ഥാനത്തെ ദീർഘദൂര സർവീസുകളിലും പുതിയ ബസുകൾ സർവീസ് നടത്തും. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ബസുകളുടെ പിൻഭാഗത്തും മുൻവശത്തും എൽഇഡി ഡെസ്റ്റിനേഷൻ ബോർഡുകളും ഉണ്ട്. ടാറ്റ, അശോക് ലെയ്ലാൻഡ്, ഐഷർ, വോൾവോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രീമിയം ബസുകളാണ് നിരത്തിലിറങ്ങുന്നവയെല്ലാം. നടൻ മോഹൻലാൽ ഫ്ലാഗ് ഓഫ് ചടങ്ങിന് മുന്നോടിയായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച ഓർമ എക്സ്പ്രസിന്റെ ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.