Janayugom Online
KSRTC

കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കില്ല, സമരം പിന്‍വലിച്ചു

Web Desk

തിരുവനന്തപുരം

Posted on October 16, 2018, 1:11 pm

ജനങ്ങളെ നാലു മണിക്കൂര്‍ വലച്ച കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കില്ല. ഉത്തരവ് മരവിപ്പിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. കുടുംബശ്രീയുമായി ഒപ്പുവെച്ച കാരാറുമായി മുന്നോട്ടുപോകില്ല. ഇക്കാര്യം കുടുംബശ്രീയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കെഎസ്ആര്‍ടിസി ഉപരോധ സമരത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലായിരുന്നു സമരം.