റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി; തിങ്കളാഴ്ച ലഭിച്ചത് 8.32 കോടി

Web Desk
Posted on September 18, 2019, 9:37 am

റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി കുതിച്ചുയരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഓണാവധിക്ക് ശേഷമെത്തിയ തിങ്കളാഴ്ച കെഎസ്ആര്‍ടിസിക്ക് 8.32 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.

ദീര്‍ഘദൂര സര്‍വീസുകള്‍ സ്‌പെഷ്യല്‍ സര്‍വീസുകളാക്കി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൊണ്ടുവന്നതും വരുമാനം വര്‍ധിക്കാന്‍ കാരണമായി. എല്ലാ സര്‍വീസുകളും നേരത്തെ തന്നെ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാമായിരുന്നു.

സെപ്റ്റംബര്‍ പത്തിന് 6.25 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. തിരുവോണത്തിന് 4.21 കോടി രൂപയും അവിട്ടത്തിന് 5.86 കോടി രൂപയുമായിരുന്നു വരുമാനം.