Web Desk

നെടുങ്കണ്ടം

January 23, 2021, 8:33 pm

കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും

Janayugom Online

കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ മുപ്പതാമത് ഇടുക്കി ജില്ലാ സമ്മേളനത്തിന് നെടുങ്കണ്ടത്ത് തുടക്കമായി. നെടുങ്കണ്ടം മിനി ടൗണ്‍ ഹാളില്‍ പിഓ ജേക്കബ് നഗറില്‍ നടക്കുന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെആര്‍ ഷാജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്‌ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ഷാജഹാന്‍, കെ ബിനുമോന്‍ ജില്ലാ സെക്രട്ടറി എം രമേഷ് ‚ജില്ലാ ട്രഷറര്‍ എം ആര്‍ അനില്‍കുമാര്‍ ‚തോമസ് ജോസഫ്, പി പുഷ്പരാജന്‍ തുടങ്ങിയവര്‍ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. നെടുങ്കണ്ടം കിഴക്കേ കവലയില്‍ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെആര്‍ ഷാജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് സമ്മേളനം സമാപിക്കും. പൊതു ചര്‍ച്ചയ്ക്ക് ശേഷം വിദ്യാഭ്യാസമേഖലയിലെ വര്‍ഗ്ഗീയ വല്‍ക്കരണം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.സമ്മേളനത്തിന്റെ ഭാഗമായി കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി ടി ശിവരാജന്‍, സംസ്ഥാന നേതാക്കളായ എം ഉഷാകുമാരി, റ്റി സ്റ്റാന്‍ഡി ‚യേശുദാസ്, പി ആര്‍ ബിന്ദു, പി എന്‍ വിജയന്‍, എന്‍ടി ശിവരാജന്‍, എംഎം ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ പ്രമേയങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.

Eng­lish Sum­ma­ry : Ker­ala School Teach­ers Asso­ci­a­tion Iduk­ki Dis­trict Meeting

You may also like this video :