പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ പേരിൽ അനധികൃത പിരിവ്: കെഎസ്‌യു സംസ്ഥാന നേതാവിനെതിരെ നടപടി

Web Desk

തിരുവനന്തപുരം

Posted on January 21, 2020, 8:19 pm

പൗരത്വ നിയമ ഭേദഗതി സമരത്തിന്റെ പേരില്‍ ക്വാറി ഉടമയോട് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കെഎസ്‌യു സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ജെ യദുകൃഷ്ണനു സസ്‌പെന്‍ഷന്‍.  പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനായി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കൊല്ലം പട്ടാഴി സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് പ്രതിപക്ഷ നേതാവിനടക്കം പരാതി നല്‍കിയത്.

പ്രതിപക്ഷനേതാവിന്റെ സമരത്തിന് യദുകൃഷ്ണന്‍ പണം ആവശ്യപ്പെട്ടെന്നാണ് ക്വാറി ഉടമയുടെ പരാതിയില്‍ പറയുന്നത്. ആദ്യം അൻപതിനായിരം രൂപയും പിന്നീട് ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇത് നല്‍കാനാവില്ല എന്നറിയിച്ചതോടെ ഭീഷണി തുടങ്ങി.ക്വാറിയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞതായും കൃഷ്ണമൂര്‍ത്തി പറയുന്നു.
മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും എന്‍എസ്!യു നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. സംഗതി വിവാദമായതോടെയാണ് അന്വേഷണവിധേയമായ യദുകൃഷ്ണനെ കെഎസ് യുവില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

Eng­lish Sum­ma­ry: ksu leader sus­pendend

YOU MAY ALSO LIKE THIS VIDEO