കോളേജിൽ കഞ്ചാവ് കച്ചവടം: കെഎസ് യു, എംഎസ്എഫ് നേതാക്കൾ പിടിയിൽ

Web Desk
Posted on October 15, 2019, 5:08 pm

വയനാട് എൻജിനിയറിങ് കോളേജിൽ കെഎസ് യു, എംഎസ്എഫ് നേതാക്കളെ കഞ്ചാവുമായി പിടികൂടി. എഞ്ചിനിയറിംങ്ങ് കോളേജിലെ യുഡിഎസ്എഫിന്റെ നേതാക്കന്‍മാരായ എംജി അര്‍ജുന്‍, കെ നിഖില്‍, രാഹുല്‍ ‚സൂരജ്, ശ്രീരാജ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കുട്ടികൾക്കെതിരെ നടപടി എടുക്കാത്ത കോളേജിന്റെ നിസ്സംഗ മനോഭാവം പ്രതിഷേധാർഹമാണെന്നും ആരോപണം ഉയർന്നു. എന്‍ജിനീയറിങ്ങ് കോളേജിലെ ബോയ്‌സ് ഹോസ്റ്റലിലും കോളേജിലെ യുഡിഎസ്എഫ് നിയന്ത്രണത്തിലുള്ള സ്വകാര്യ ഹോസ്റ്റലിലും കഞ്ചാവ് മയക്ക് മരുന്ന് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായി ഇടത് വിദ്യാർത്ഥി സംഘടനകൾ  പറഞ്ഞു.

ഇതിന് മുന്‍പും ഇവിടങ്ങളില്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി പദാര്‍ഥങ്ങള്‍ പിടികൂടിയിട്ടുണ്ട് ഇത്തരക്കാരായ ക്രിമിനലുകളുടെ നേതൃത്വത്തിലാണ് കോളേജില്‍ എല്ലാ വിധ അരാചകത്വ പ്രവണതകളും അരങ്ങേറുന്നത്.

എന്‍ജിനിയറിങ്ങ് കോളേജില്‍ നിരന്തരമായുണ്ടാവുന്ന വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഈ സംഘം തന്നെയാണ്. ഇത്തരക്കാരെ സംരക്ഷിച്ചു നിര്‍ത്തുന്നതല്ലാതെ കുറ്റക്കാര്‍ക്കെതിരെ ഒരു ശിക്ഷാ നടപടിയും കോളേജിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഹോസ്റ്റല്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മയക്ക് മരുന്ന് മാഫിയക്കെതിരെ ഉന്നതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുൻപിൽ  കൊണ്ടുവരണമെന്നും ഇടത് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു.