പൊതു അക്കാദമിക് കലണ്ടര്‍ രൂപീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍

Web Desk
Posted on December 04, 2018, 5:07 pm

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ യഥാസമയം നടത്തുന്നതിനും ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിനും പൊതു അക്കാദമിക് കലണ്ടര്‍ രൂപീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍ സഭയില്‍ അറിയിച്ചു. പ്രവേശനം, പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവക്കായി ഒരുഏകീകൃത കലണ്ടറാണ് കൊണ്ടുവരിക. ഇതിനായി പ്രോവൈസ് ചാന്‍സിലര്‍ അംഗങ്ങളായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. പരീക്ഷ വിവരങ്ങള്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും മൊബൈലിലേക്ക് കൃത്യമായി നല്‍കുന്നത് പരിഗണനയിലാണെന്ന് വി ജോയിയെ മന്ത്രി അറിയിച്ചു.