Web Desk

തിരുവനന്തപുരം

June 29, 2020, 11:56 am

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

Janayugom Online

കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. ജൂലെെ ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ തീരുമാനമായി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താകളും, വിവിധ വിദ്യാര്‍ത്ഥി സംഘടനകളും നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് കെ ടി യൂ വെെസ് ചാൻസലര്‍ ഡോ എം എസ് രാ‍ജശ്രീ അറിയിച്ചു.

ബാക്കിയുള്ള നടപടികള്‍ അക്കാഡമിക് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുവാനും തീരുമാനിച്ചു. പ്രൊ. വെെസ് ചാന്‍സലര്‍ ഡോ എസ് അയൂബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

Eng­lish sum­ma­ry: KTU Exams postponed.

You may also like this video: