Web Desk

കൊല്ലം

February 10, 2020, 5:07 pm

ബിജെപി പ്രവർത്തകനെ കൊന്ന ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം

Janayugom Online

പാര്‍ട്ടി വിട്ടതിലുളള വൈരാഗ്യത്തെത്തുടര്‍ന്ന് ബിജെപി പ്രവർത്തകനായിരുന്ന ജയനെ വധിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകരായ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. ഓരോ ലക്ഷം രൂപ വീതം പിഴയും ഇവർ അടയ്ക്കണം. ഒമ്പത് പേരും ഒളിവിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കടവൂര്‍ ജയന്‍ വധക്കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. കോടതി ശിക്ഷ പറയാന്‍ തീയതി തീരുമാനിച്ചെങ്കിലും ജാമ്യത്തിലിറങ്ങി പ്രതികള്‍ മുങ്ങിയതിനാല്‍ അത് മാറ്റി വച്ചു. രണ്ടാം തവണ പരിഗണിച്ചപ്പോഴും പ്രതികള്‍ കോടതിയിലെത്തിയിരുന്നില്ല.

പ്രതികളുടെ അസാന്നിധ്യത്തില്‍ വിധി പ്രസ്താവം മാറ്റി വച്ച കോടതി പ്രതികളെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇവരെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നോട്ടീസ് ഇറക്കി അന്വേഷണവും ഊര്‍ജിതമാക്കി, ഇതേതുടര്‍ന്നാണ് പ്രതികള്‍ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

തുടർന്ന് പ്രതികളെ ഹാജരാക്കുകയും കോടതി ശിക്ഷ വിധിക്കുകയും ആയിരുന്നു. 2012 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജയൻ പാർട്ടി വിട്ടതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് പ്രതികൾ സംഘം ചേർന്ന് ജയനെ കൊലപ്പെടുത്തിയത്.

Eng­lish Sum­ma­ry: Kudavoor Jayan mu rder case life impris­on­ment for the nine RSS accused.

you may also like this video;