19 April 2024, Friday

കുടുംബശ്രീ ദേശീയ സരസ് മേള 22: ജനയുഗത്തിന് മാധ്യമ പുരസ്കാരം

Janayugom Webdesk
കോട്ടയം
December 24, 2022 7:21 pm

കുടുംബശ്രീ ദേശീയ സരസ് മേള 22 മാധ്യമ പുരസ്ക്കാരത്തിന് അച്ചടി വിഭാഗത്തിൽ നിന്നും ജനയുഗം ബ്യൂറോ ചീഫ് സരിത കൃഷ്ണൻ അർഹയായി. ഷെറിൻ (കേരള കൗമുദി), രശ്മി രഘുനാഥ് (മാതൃഭൂമി) എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ. ഫോട്ടോഗ്രാഫി വിഭാഗത്തിൽ ശ്രീലക്ഷ്മി (മലയാള മനോരമ), ശ്രീകുമാർ ആലപ്ര (കേരള കൗമുദി), ജി വിപിൻ കുമാർ (മംഗളം) എന്നിവരും ദൃശ്യമാധ്യമ വിഭാഗത്തിൽ സനോജ് സുരേന്ദ്രൻ (കൈരളി), മനീഷ് മഹിപാൽ (24 ന്യൂസ്), സുമി സുലൈമാൻ (എസിവി) എന്നിവരും അർഹരായി. മികച്ച കവറേജിനുള്ള പുരസ്ക്കാരം ദേശാഭിമാനിയും പുരസ്ക്കാരം നേടി. 

മേളയുടെ സമാപനത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് നടന്ന സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ പുരസ്ക്കാരം സമ്മാനിച്ചു.

Eng­lish Sum­ma­ry: Kudum­bashree Nation­al Saras Mela 22: Media Award for Janayugom

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.