20 April 2024, Saturday

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുംബശ്രീ സിഗ്നേച്ചര്‍ സ്റ്റോര്‍

Janayugom Webdesk
മലപ്പുറം
November 7, 2022 10:14 pm

സംസ്ഥാനത്ത് ആദ്യമായി വിമാനത്താവളത്തില്‍ കുടുംബശ്രീക്ക് ഉല്പന്ന വിപണനത്തിന് അവസരം ലഭിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര, ആഭ്യന്തരയാത്രികരുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ. വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിലാണ് സ്വാശ്രയ സംഘങ്ങള്‍ക്ക് ഇത്തരത്തില്‍ ഉല്പന്ന വിതരണത്തിനും പ്രദര്‍ശനത്തിനും അവസരം നല്‍കുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ അവസര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അന്താരാഷ്ട്ര പുറപ്പെടല്‍ ഹാളില്‍ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്നേചര്‍ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്. ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകള്‍ ഉല്പാദിപ്പിക്കുന്ന മികച്ച ഉല്പന്നങ്ങളാണ് സിഗ്‌നേച്ചര്‍ സ്റ്റോറില്‍ ലഭ്യമാവുക. ആദ്യഘട്ടത്തില്‍ വിവിധ ഭക്ഷ്യ ഉല്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് സ്റ്റോറില്‍ ലഭിക്കുക. 

പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാലയളവില്‍ പങ്കാളിത്താധിഷ്ഠിത സാമൂഹ്യസാമ്പത്തിക വികസനത്തിനും സ്ത്രീ ശക്തീകരണത്തിനും ലോക മാതൃകയായ കുടുംബശ്രീയുടെ പുതിയൊരു കയ്യൊപ്പുകൂടി പതിക്കുകയാണ് കരിപ്പൂരില്‍. സ്റ്റോറിന്റെ ഉദ്ഘാടനം 10ന് വൈകിട്ട് 3.45ന് വിമാനത്താവളത്തില്‍ മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും.

Eng­lish Sum­ma­ry: Kudum­bashree Sig­na­ture Store at Karipur Airport

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.