സംസ്ഥാന തലത്തിൽ ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ, മൊബൈൽ കാർ വാഷിങ് രംഗത്തേക്കും ചുവടുവയ്ക്കുന്നു. പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ പൊന്മുണ്ടം മൊബൈൽ സ്റ്റീ കാർ സ്പാ എന്ന പേരിൽ ചുവട് വച്ചത്. ഇതിന്റെ ഉദ്ഘാടനം കലക്ടറേറ്റിൽ ജില്ലാ കലക്ടർ ജാഫർ മലിക് തന്റെ കാർ കഴുകിക്കൊണ്ട് നിർവഹിച്ചു.
ജല സംരക്ഷണം ലക്ഷ്യമിട്ട് സ്റ്റീം വാഷിങ്, സ്റ്റെറിലൈസേഷൻ, കാർ പോളിഷിങ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തി ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് സേവനം നൽകുന്നത്. 10,50,000 ചെലവ് വരുന്ന സംരംഭത്തിന്റെ 9,50,000 രൂപ വായ്പയായും 1,00,000 രൂപ സംരഭകരിൽ നിന്നുമാണ് സ്വരൂപിച്ചത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങിയ യുവശ്രീ ടീമാണ് സംരംഭം നയിക്കുക.
പാക്സലർ എന്ന സ്വകാര്യ കമ്പനിയുമായി ചേർന്നാണ് സംരംഭം നടത്തുന്നത്. സേവനം ആവശ്യമുള്ളവർക്ക് വീടുകളിൽ ലഭ്യമാകും. സ്റ്റീം കാർ വാഷ്, ഇന്റീരിയൽ ക്ലീനിങ്, കാർ പോളിഷ്, വാല്യൂ അഡീഷൻ തുടങ്ങിയ നാല് സ്പായാണ് സംരംഭത്തിലൂടെ ലഭ്യമാകുക. സ്റ്റീം സ്പ്രേ ടെക്നോളജിയായതിനാൽ എത്ര വലിയ വാഹനമായാലും നാല് ലിറ്റർ വെള്ളം കൊണ്ട് കഴുകാം എന്നതാണ് ഈ സംരഭത്തിന്റെ ആകർഷണീയത.
സേവനം ആവശ്യമുള്ളവർ 974444042, 9645133330 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈർ ഇളടേയത്ത്, ജില്ലമിഷൻ കോർഡിനേറ്റർ സി കെ ഹേമലത, പാകസ്ല ർ ഡയറക്ടർ രാജേഷ് ശിവൻ, മാനേജിങ് ഡയറക്ടർ കെ അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
English Summary; Kudumbasree launches mobile car washing business
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.