28 March 2024, Thursday

‘കുടുംബശ്രീ ഒരു നേർച്ചിത്രം’: ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 1, 2021 10:58 am

കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘കുടുംബശ്രീ ഒരു നേർച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്റെ നാലാം സീസണിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഈ മാസം 15 വരെയാണ് എൻട്രികൾ അയയ്ക്കേണ്ടത്.

വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് 25,000 രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. കൂടാതെ പത്ത് പേർക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതവും നൽകുന്നുണ്ട്. കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരി​ഗണിക്കുന്നത്. അയൽക്കൂട്ട യോഗം, അയൽക്കൂട്ട വനിതകൾ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉൾപ്പെടെയുള്ള സംരംഭങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ തുടങ്ങി കുടുംബശ്രീയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആധാരമാക്കിയുള്ള ചിത്രങ്ങൾ മത്സരത്തിനയയ്ക്കാം. kudumb­ashreeprcon­[email protected] എന്ന ഇമെയിൽ വിലാസത്തിലാണ് എൻട്രികൾ അയയ്ക്കേണ്ടത്.

ഫോട്ടോ പ്രിന്റുകൾ, വാട്ടർമാർക്ക് ചെയ്യാതെ സിഡിയിലാക്കിയ ഫോട്ടോകൾ എന്നിവ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിങ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.

‘കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരം’ എന്ന് കവറിന് മുകളിൽ രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂർണരൂപം www. kudum­bashree. org/photography2021 എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്.

Eng­lish Sum­ma­ry: ‘Kudum­bas­ree Oru Ner­chitram’: Up to 15 entries can be sub­mit­ted for the pho­tog­ra­phy competition

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.