ദാഹമകറ്റാന്‍ കുടുംബശ്രീ…

By: Web Desk | Friday 7 December 2018 12:55 PM IST

ആലപ്പുഴ:

സംസ്ഥാന കലോത്സവ വേദികളില്‍ ദാഹമകറ്റാന്‍ കുടുംബശ്രീ. കരിങ്ങാലിയിട്ട് തിളപ്പിച്ചാറിയ വെള്ളമാണ് എല്ലാവേദികളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. ഗ്രീന്‍ പ്രോട്ടോ കോളിന്‍റെ ഭാഗമായി സ്റ്റീല്‍ ഗ്ലാസുകളിലാണ് കുടിവെള്ളം നല്‍കുന്നത്. ഗ്ലാസുകള്‍ കഴുകി വൃത്തിയാക്കുന്നതിനും മൂന്നു ദിവസവും കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകുമെന്ന് ജില്ലാ കോ- ഓഡിനേറ്റര്‍ സുജാ ഈപ്പന്‍ പറഞ്ഞു.