14 April 2024, Sunday

കരുത്തായി കുടുംബശ്രീ ; ഒരു വർഷംനീണ്ട ആഘോഷം

Janayugom Webdesk
തിരുവനന്തപുരം
May 15, 2022 10:49 am

മൂന്നു ലക്ഷം അയൽക്കൂട്ടം. 45.85 ലക്ഷം അംഗം. സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജനമേഖലയിൽ ലോകമാതൃകയായ കുടുംബശ്രീ 25–-ാം വയസ്സിലേക്ക്‌. രജതജൂബിലിയുടെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷം സംഘടിപ്പിക്കുമെന്ന്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. 1998 മെയ് 17നാണ്‌ കുടുംബശ്രീ രൂപീകൃതമായത്. ദാരിദ്ര്യ ലഘൂകരണത്തിനായി സ്‌ത്രീകൾക്ക്‌ വായ്പാ സൗകര്യം ലഭ്യമാക്കുക എന്നതായിരുന്നു ആശയം.

ആഹാരം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, തൊഴിൽ, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യം, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യ പങ്കാളിത്തം, വരുമാനം,സൂക്ഷ്മ സംരംഭം, സമ്പാദ്യവും വായ്പയും, ഗ്രാമസഭാ പങ്കാളിത്തം, അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ തുടങ്ങിവയിലൂടെ ഇന്നത്‌ മുന്നേറുന്നു. ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 17ന്‌ രാവിലെ 10ന് തിരുവനന്തപുരം ഗിരിദീപം കൺവൻഷൻ സെന്ററിൽ നടക്കും. തദ്ദേശമന്ത്രി ഉദ്‌ഘാടനം ചെയ്യും. 

വനിതാ മന്ത്രിമാരും പങ്കെടുക്കും. കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം ഡോക്യുമെന്റ് ചെയ്ത് ജനങ്ങളിലെത്തിക്കും. കുടുംബശ്രീയെക്കുറിച്ച്‌ പഠനം നടത്തിയവരെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സെമിനാർ, സർഗോത്സവം, രജതജൂബിലി പച്ചത്തുരുത്തുകൾ, സ്ത്രീ പദവിയും ലിംഗനീതിയും സംബന്ധിച്ച വികസന പഠനോത്സവം, എല്ലാ സിഡിഎസുകളിലും ഒരേ ദിവസം വികസന സെമിനാർ, ഫെലോഷിപ്‌ പ്രോഗ്രാം, കലാലയങ്ങളിൽ സെമിനാർ, മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ, വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ച സ്ത്രീകളെ ആദരിക്കൽ, കലാകായിക മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും.

Eng­lish Sum­ma­ry: Kudum­bas­ree strong; A year-long celebration

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.