Wednesday
20 Mar 2019

ലോക റെക്കോഡ്; കുടുംബശ്രീയുടെ പെണ്‍പൂവ് വിരിഞ്ഞു

By: Web Desk | Tuesday 6 March 2018 5:37 PM IST


ബിജു കിഴക്കേടത്ത്

മാനന്തവാടി: അന്താരാഷ്ട്ര വനിത ദിനത്തിന്‍റെ ഭാഗമായി കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ മാനന്തവാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നാലയിരത്തലധികം കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മൂന്ന് പുക്കളുള്ള കുടുംബശ്രിയുടെ ലോഗോ ഗ്രൗണ്ടില്‍ വിരിയിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള സിസി എസുകളില്‍ നിന്ന് എത്തിയ അംഗങ്ങളാണ് പെണ്‍പൂവ് വിരിയിക്കാന്‍ അണിനിരന്നത്. പെണ്‍പൂവ് വിരിയിച്ചതിലുടെ ലോക റെക്കോഡ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ മിഷന്‍ കോ.ഓര്‍ഡിനേറ്റര്‍ പി.സാജിത പറഞ്ഞു. സെറ്റ് സാരിയുടത്ത് കുടുംബശ്രിയുടെ ലോഗോയുടെ നിറം ലഭിക്കാന്‍ തലയില്‍ പിങ്ക് തുണിയും ധരിച്ചാണ് സ്ത്രീകള്‍ ഭീമന്‍ പൂവിന്‍റെ ഇതളുകളയായി അണിനിരന്നത്.

പെണ്‍പൂവ് വിരിഞ്ഞു കഴിഞ്ഞപ്പോള്‍ ശാക്തീകരണ ഗാനം ആലപിച്ചു. പരിപാടി വിക്ഷിക്കുന്നതിന്ന് നിരവധി പേര്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രീവിജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീതരാമന്‍, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷവിജയന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിക്ക് ലോക റെക്കോഡ് അംഗികാരത്തിനുള്ള പരിശോധന സമതി അംഗങ്ങളും പങ്കെടുത്തു.സംസ്ഥാനത്ത് അദ്യമായണ് ഇത്തരം പരിപാടി കുടുംബശ്രീ സംഘടിപ്പിക്കുന്നത്.

Related News