Web Desk

കൊച്ചി

January 23, 2021, 10:28 pm

ഡോ കെ റിജി ജോൺ കുഫോസ് വൈസ് ചാൻസലർ

Janayugom Online

പ്ര­മുഖ ഫിഷറീ­സ് ശാസ്ത്രജ്ഞനും അ­ധ്യാപകനുമായ ഡോ. കെ റിജി ജോണിനെ കേരള ഫിഷറീസ്-സ­മുദ്രപഠന സ­ർവകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലറായി നിയമിച്ചു. ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. നിലവിൽ കുഫോസിൽ ഫിഷറീസ് ഫാക്കൽറ്റി ഡീൻ ആണ്.

കുന്നംകുളം കാണിപയ്യുർ കൊള്ളനൂർ കുടുംബാഗവും പരേതരായ കെ സി ജോണിന്റെയും അച്ചാമ്മ ജോണിന്റെയും മകനുമായ ഡോ. റിജി ജോൺ കേരളത്തിലെ അലങ്കാര മത്സ്യരംഗത്തെ സാധ്യകളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച വിദഗ്ധസമിതിയുടെ ചെ­യ­ർമാനാണ്. തിങ്കളാഴ്ച ചുമതലയേക്കും.

Eng­lish Sum­ma­ry : New Vice Chan­cel­lor in KUFOS

You may also like this video :