കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെടുത്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ കോഴിഫാം ഉടമയെ പൊലീസ് ചോദ്യം ചെയ്തു. വെടിയുണ്ടകള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ ഒരു വൈദ്യുതി ബില്ലും ലഭിച്ചിരുന്നു. അത് കോഴിഫാമിന്റേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ഫാം തമിഴ്‌നാട്ടിലാണെങ്കിലും ഇയാള്‍ കുളത്തൂപ്പുഴയിലാണ് താമസം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എടിഎസ് വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
കുളത്തൂപ്പുഴ അന്തര്‍സംസ്ഥാന പാതയോരത്തിലൂടെ കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ കടന്നുപോയ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. തമിഴ്‌നാട്ടിലേയ്ക്ക് പോയതും തിരികെ വന്നതുമായ വാഹനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. വെടിയുണ്ടകള്‍ പൊതിഞ്ഞിരുന്നത് രണ്ട് മലയാള ദിനപത്രങ്ങളിലായിരുന്നു. വെടിയുണ്ടകള്‍ നിക്ഷേപിച്ചത് ഈ മാസം നാലിന് ശേഷമായിരിക്കാമെന്നാണ് വിലയിരുത്തല്‍.
റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നാലിനാണ് മണ്ണ് നിരത്തിയത്. മണ്ണിട്ടശേഷമാണ് നിക്ഷേപിച്ചതെങ്കില്‍ ഇത് മണ്ണിനടിയില്‍ പോകേണ്ടതായിരുന്നു. വെടിയുണ്ടകള്‍ തീവ്രവാദികളുടെ പക്കല്‍ നിന്ന് അബദ്ധത്തില്‍ വീണതോ, അല്ലെങ്കില്‍ വനത്തിലേയ്ക്കെറിഞ്ഞപ്പോള്‍ റോഡരുകില്‍ വീണതോ ആകാമെന്നും സംശയിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രി കൊല്ലത്ത് യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ആക്രമണം ഉണ്ടായിട്ടില്ലാത്തതിനാല്‍ എന്‍ഐഎ കേസ് ഏറ്റെടുക്കില്ല.
English Summary; kulathupuzha bullets case
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.