Wednesday
21 Aug 2019

കുമളി കുടുംബാരോഗ്യകേന്ദ്രം നാടിന് സമര്‍പ്പിച്ചു

By: Web Desk | Saturday 2 March 2019 3:17 PM IST


കുമളി: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്ത്  പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ  ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ  ടീച്ചര്‍ നിര്‍വഹിച്ചു. നവേകേരള മിഷന്റെ ഭാഗമായി പൊതുസമൂഹത്തിന് വേണ്ടി സാര്‍വത്രികവും ഗുണമേന്മയുള്ളതുമായ രോഗീ സൗഹൃദ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ  ഭാഗമായാണ് കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി  മാറ്റിയതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ഉച്ചവരെ  പ്രവര്‍ത്തിച്ചിരുന്ന ഒ പി മികച്ച സൗകര്യങ്ങളൊരുക്കി പ്രവര്‍ത്തനം  വൈകുന്നേരം വരെയാക്കി ദീര്‍ഘിപ്പിച്ചു. ഇതിനായി 5 ഡോക്ടര്‍മാരുടേയും 5  നഴ്‌സുമാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പുതിയ ആശുപത്രി സമുച്ചയം  അനുവദിക്കുന്നതിനായി 2.5 കോടി രൂപ അനുവദിച്ചു. ഇക്കഴിഞ്ഞ ബജറ്റില്‍
ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് സമുച്ചയം പണിയുന്നതിനായി 2.5 കോടി  രൂപ വകയിരുത്തിയിട്ടുണ്ട്. 8.99 ലക്ഷം രൂപ ചെലവഴിച്ചുള്ള ആശുപത്രി  രോഗികള്‍ക്കായുള്ള ക്യാന്റീന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി
വ്യക്തമാക്കി. ഇ എസ് ബിജിമോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുമളി ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ഷീബ സുരേഷ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍,  എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ.സുജിത് സുകുമാരന്‍ എന്നിവര്‍
പങ്കെടുത്തു.

Related News