തമിഴ്നാട്ടിലെ കമ്പത്തിനു സമീപം കൈയും കാലുകളും തലയും അറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. അതിനു പ്രധാന കാരണം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് അമ്മയും സഹോദരനും ചേർന്നാണ് എന്നുള്ളത് തന്നെയാണ്. വിഘ്നേശ്വരന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് അമ്മ സെൽവി പൊലീസിന് മൊഴി നൽകിയത്. ഇപ്പോൾ ഇതാ പ്രതികൾ നൽകിയ മൊഴി പുറത്തു വന്നിരിക്കുകയാണ്. വിഘ്നേശ്വരനെ കൊല്ലുന്നതിന് മുന്‍പ് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം പല തവണ കണ്ടിരുന്നതായി സഹോദരന് വിജയ് ഭാരത് പൊലീസിന് മൊഴി നല്കി.
ഞായറാഴ്ച രാത്രിയാണ് തലയും കൈകാലുകളും വെട്ടിമാറ്റിയ ഉടല് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോവുന്ന കനാലില്‍ കണ്ടെത്തിയത്. ദൃശ്യം സിനിമാ മോഡലില്‍ കൊലപാതകം മറച്ചു വെക്കാനുള്ള ഇവരുടെ തന്ത്രം പൊളിച്ചത് രണ്ട് മീന്‍പിടുത്തക്കാര്‍. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞതായി ചൂണ്ടയിട്ടിരുന്നവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്കിയ ശേഷം മടങ്ങി. സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോളാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവർ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
വിഘ്നേശ്വരന്റെ മൃതദേഹം പല കഷ്ണങ്ങളാക്കി പലയിടത്ത് കളഞ്ഞിട്ട് ഒന്നും സംഭവിക്കാത്ത വിധം ജീവിക്കാനായിരുന്നു അമ്മയായ സെല്‍വിയുടേയും സഹോദരന് വിജയ് ഭാരതിന്റേയും ലക്ഷ്യം. ഇറച്ചി വെട്ടുന്ന കത്തിയാണ് വിഘ്നേശ്വരന്റെ തലയും കൈകാലുകളും വെട്ടിമാറ്റാന്‍ ഉപയോഗിച്ചത്. തല, കൈകള്‍, കാലുകള്‍ എന്നിവ അറുത്ത് മാറ്റിയ ശേഷം ആന്തരികാവയവങ്ങളും നീക്കം ചെയ്തു. ഉടല് വെള്ളത്തില്‍ ഉപേക്ഷിക്കുമ്ബോള്‍ പൊങ്ങിവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കൊലപാതകം എങ്ങനെയാവണം, അവയവങ്ങള്‍ എങ്ങനെ മുറിച്ചുമാറ്റാം, വെള്ളത്തില്‍ നിന്ന് ഉടല് പൊന്തിവരാതിരിക്കാന്‍ എന്തു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിജയഭാരത് ആശ്രയിച്ചത് യൂട്യൂബിലെ വിവിധ കാഴ്ചകളെയാണെന്ന് പൊലീസ് പറഞ്ഞു.
English summary: kumali murder case
you may also like this video