16 April 2024, Tuesday

Related news

September 11, 2023
September 10, 2023
September 10, 2023
September 9, 2023
September 8, 2023
September 7, 2023
September 7, 2023
September 6, 2023
September 4, 2023
September 4, 2023

ജി20 ഉച്ചകാേടിക്ക് കുമരകം ഒരുങ്ങി

സ്വന്തം ലേഖിക
കോട്ടയം
March 28, 2023 10:59 pm

ജി20 ഉച്ചകോടിക്ക് മുമ്പുള്ള ഉദ്യോഗസ്ഥതല ഷേർപ്പ യോഗത്തിനെത്തുന്ന അതിഥികളെ വരവേൽക്കാൻ കുമരകം ഒരുങ്ങി. 20 രാജ്യങ്ങളിൽ നിന്നും എത്തുന്ന 200 ഓളം പ്രതിനിധികളും അവരുടെ സഹായികളും ഉൾപ്പെടെ 400 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. നാളെ ആരംഭിക്കുന്ന സമ്മേളനം ഏപ്രിൽ രണ്ടിനാണ് അവസാനിക്കുന്നത്. സമ്മേളന വേദിയാകുന്ന കുമരകം കവണാറ്റിൻകരയിലെ കെടിഡിസി വാട്ടർ സ്കേപ്സിൽ 10,000 ചതുരശ്ര അടി വിസ്തീർണമുള്ള എയർ കണ്ടീഷൻ ചെയ്ത ഹാളാണ് സജ്ജമാക്കിയത്. ഇവിടെ നിർമ്മിക്കുന്ന പുതിയ ബോട്ട് ജെട്ടിയുടെയും ആഹാരശാലയുടെയും നിർമ്മാണം പൂർത്തിയായി. 10 കോടി രൂപ ചെലവിലാണ് നിർമ്മാണം. 600 പേർക്ക് ഇരിക്കാം. ഉച്ചകോടി കഴിയുന്നതോടെ കൺവെൻഷൻ സെന്റർ കെടിഡിസി വാടകയ്ക്കു നൽകും. വിവാഹം, കോൺഫറൻസ് തുടങ്ങിയവയ്ക്കായി ഇപ്പോൾ തന്നെ ബുക്കിങ് ഉണ്ട്. 

10 ശിക്കാര വള്ളങ്ങളാണ് ഇവരുടെ യാത്രയ്ക്കായി തയ്യാറാക്കി നിർത്തുക. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്നവരെ ഇവിടത്തെ കായൽ വശത്തെ ബോട്ട് ജെട്ടിയിൽ നിന്നാകും കൊണ്ടു പോകുന്നത്. എല്ലാ സ്ഥലങ്ങളിലും ബോട്ട് ജെട്ടി പണി പൂർത്തിയായി വരുന്നു. കെടിഡിസി വാട്ടർ സ്കേപ് തോടും മോടി കൂട്ടി. ആഴം കൂട്ടി ഇരുവശവും കയർ പരവതാനി വിരിച്ചു. ബോട്ട് ജെട്ടിയിൽ നിന്നു ശിക്കാര വള്ളത്തിൽ കയറുന്ന പ്രതിനിധികളെ തോട്ടിലൂടെ കായൽ വഴി കൺവെൻഷൻ സെന്ററിൽ എത്തിക്കും. ഉച്ചകോടി കഴിയുന്നതോടെ മോടി കൂട്ടിയ തോടും കെടിഡിസി ഉപയോഗിക്കും. ഇനി മുതൽ കെടിഡിസിയുടെ ജലവാഹനങ്ങൾ എല്ലാം ഇവിടെ നിന്നാകും കായലിലേക്ക് ഇറങ്ങുക. 

പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിച്ചു. അടിയന്തര ഘട്ടത്തിൽ ആംബുലൻസ് ഉപയോഗിക്കുന്നതിനു ചീപ്പുങ്കൽ ശക്തീശ്വരം റോഡ് ഗതാഗതയോഗ്യമാക്കാനും നടപടിയായി. അതിഥികൾക്ക് കുമരകം സൂരി റിസോർട്ട്, ലേക്ക് റിസോർട്ട്, താജ് ഹോട്ടൽ, കോക്കനട്ട് ലഗൂൺ എന്നിവിടങ്ങളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഈ റിസോർട്ടുകളിൽ ഇന്ന് മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ല. 

സമ്മേളനപ്രതിനിധികളുടെ കായൽ യാത്രയുടെ സുരക്ഷയ്ക്കായി വേമ്പനാട്ടുകയലിന്റെ ഏതു ഭാഗത്തേക്കുറിച്ചും നന്നായി അറിയാവുന്ന പ്രദേശവാസികളായ 14 മത്സ്യത്തൊഴിലാളികളെ ഫയർ ഫോഴ്സ് അധികൃതർ തെരഞ്ഞെടുത്തു പരിശീലനം നൽകി.
തണ്ണീർമുക്കത്തുനിന്നും ബണ്ട് റോഡ് ജങ്ഷൻ വരെയുള്ള റോഡിന്റെ ടാറിങ് ജോലികൾ പൂർത്തിയായി. രാജ്യാന്തര ഉദ്യോഗസ്ഥ സമ്മേളനത്തോടനുബന്ധിച്ചു കുമരകം റോഡും മുഖം മിനുക്കി കഴിഞ്ഞു. 10 കോടി രൂപ ചെലവിലാണ് നവീകരണം പൂർത്തിയാക്കിയത്. 

Eng­lish Sum­ma­ry: Kumarakam is ready for the G20 summit

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.