March 30, 2023 Thursday

Related news

March 29, 2023
March 27, 2023
March 26, 2023
March 14, 2023
February 10, 2023
January 20, 2023
January 14, 2023
January 9, 2023
January 5, 2023
December 31, 2022

കുംഭമേള; ഷാഹി സ്‌നാന് പങ്കെടുത്ത 102 പേർക്ക് കോവിഡ്

Janayugom Webdesk
ലഖ്നൗ
April 13, 2021 8:40 am

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കംഭമേള രോഗവ്യാപനത്തിന്റെ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തലിനൊടുവില്‍ ഷാഹി സ്‌നാന് പങ്കെടുത്ത 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറേ ആഴ്ച്ചകളായി 100,000 ലധികം കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഈ സാഹചര്യത്തിലാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു കൊണ്ട് മേള നടത്തിയത്. മേളയില്‍ പങ്കെടുക്കാനെത്തിയ ജനങ്ങളോട് സാമൂഹ്യ അകലം പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടം നിയന്ത്രണാതീതമായി വര്‍ധിച്ചതിനാല്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാധിച്ചിരുന്നില്ലായെന്നും പൊലീസ് ഉദ്യേഗസ്ഥര്‍ പറയുന്നു.

ചടങ്ങിന്റെ ഭാഗമായി ആയിരകണക്കിന് ജനങ്ങളാണ് ഒരേ സമയം ഗംഗ നദിയില്‍ മുങ്ങുന്നത്. ഇത് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത്തവണ കുംഭമേളയ്ക് അനുമതി നല്‍കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ മേളയില്‍ പ്രവേശിപ്പിക്കുവെന്നും കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാകും മേള നടത്തുകയെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുരോഹിതര്‍ക്കുള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 കേസുകളാണ് ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തത്. രണ്ടായിരത്തിലേറെ രോഗികൾ ഹരിദ്വാറിൽ തന്നെയുണ്ടെന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് കുംഭമേള രോഗവ്യാപനത്തിന്റെ അടുത്ത പ്രധാന ഉറവിടമാകുമെന്ന കാര്യത്തില്‍ ആശങ്കയേറുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്നതിനാല്‍ രാജ്യവ്യാപകമായ വൈറസ് വ്യാപനത്തിന് സാധ്യതയേറുമെന്നും വിദഗ്‍ധര്‍ പറയുന്നു.

ENGLISH SUMMARY:Kumbh Mela; covid to 102 peo­ple who attend­ed Shahi Sounan
You may also like thhis video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.