Web Desk

ന്യൂഡല്‍ഹി

May 06, 2021, 9:53 pm

കുംഭമേള ചരിത്രത്തിലെ ഏറ്റവും വലിയ സൂപ്പര്‍ സ്പ്രെഡര്‍ ആയി മാറുമെന്ന് വിലയിരുത്തല്‍

Janayugom Online

മാര്‍ച്ചില്‍ നടന്ന കുംഭമേള കോവിഡ് മഹാമാരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൂപ്പര്‍ സ്പ്രെഡര്‍ ആയി മാറാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. സാമൂഹ്യ അകലമോ മറ്റ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ നടത്തിയ കുംഭമേള രാജ്യവ്യാപകമായി വെെറസ് പടരാന്‍ മുഖ്യ കാരണമാകുമെന്ന് ബ്രൗണ്‍ സര്‍വകലാശാലയിലെ ഡീന്‍ പ്രൊഫ. ആശിഷ് ഝാ ദി വയറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്ധ സംഘത്തില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ വിസമ്മതിച്ചതാണ് സാഹചര്യം രൂക്ഷമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മാസത്തിലെ കോവിഡ് വ്യാപനത്തിന്റെ കണക്കുള്‍ രാജ്യം മോശമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന സൂചന നല്കിയിരുന്നതാണ്. എന്നിട്ടും നിരുത്തരവാദിത്വപരമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ തെളിവാണ് കൂംഭമേള പോലെയൊരു ആള്‍ക്കൂട്ട ഉത്സവത്തിന് അനുമതി നല്‍കി എന്നത്.

കോവിഡ് രണ്ടാം തരംഗം രൂക്ഷാവസ്ഥയില്‍ വ്യാപിക്കാന്‍ ആരംഭിച്ചപ്പോള്‍ രാജ്യം കോവിഡിനെ അതിജീവിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Eng­lish sum­ma­ry: Kumbh Mela Rat­ed as the biggest covid super spreader

You may also like this video: