ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ കണക്കാണിത്. വരും ദിവസങ്ങളില്‍ പ്രതിദിന 2000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. കുംഭമേള ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ മുഖ്യ ഉറവിടമാകുമെന്നാണ് ആരോഗ്യ വിദ്ഗധര്‍ പറയുന്നത്.
ഏകദേശം മുപ്പത് ലക്ഷത്തോളം ആളുകള്‍ കുംഭമേളയില്‍ പങ്കെടുത്തതെന്നാണ് കണക്ക്. ഇതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ ഉള്‍പ്പെടുമെന്നതിനാല്‍ രാജ്യവ്യാപകമായ രോഗവ്യാപന സാധ്യതയെ കുറിച്ച് ആശങ്ക പടരുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തിലും സാമുഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുംഭമേള നടത്തിയത്. ആള്തിരക്കു മൂലം സ്ഥിതി നിയന്ത്രാണാതീതമാണെന്നായിരുന്നു പൊലീസ് പറഞ്ഞത്.
കുംഭമേളയുടെ ഭാഗമായി നടക്കുന്ന ഗംഗാ സ്നാനം രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും കോവിഡിന്റെ പേരില്‍ കുംഭമേള മാറ്റിവെക്കാന്‍ തയ്യാറല്ലന്നായിരുന്നു അധികൃകതര്‍ പറഞ്ഞത്. കുംഭമേളയുടെ ദിവസങ്ങള്‍ വെട്ടികുറയ്ക്കണമെന്ന നിര്‍ദേശവും പാലിച്ചിരുന്നില്ല.
English summary; kumbhamela test positive covid
You may also like this video;