കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും

Web Desk

തിരുവനന്തപുരം

Posted on October 24, 2020, 9:01 am

ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥൻ വീണ്ടും പരാതിക്കാരന്റെ മൊഴി എടുക്കും. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണ്. പരാതിക്കാരന്റെയും ആരോപണ വിധേയരായ കുമ്മനത്തിന്റെ മുൻ പിഎ പ്രവീണ്‍ വി പിളള, ന്യൂ ഭാരത് ടെക്നോളജി ഉടമ വിജയൻ എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളില്‍ പരിശോധിക്കും.

ENGLISH SUMMARY:kummanam rajasekha­ran case updates

YOU MAY ALSO LIKE THIS VIDEO