June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

കേരളത്തിൽ ബിജെപി ബീഫ് നിരോധനം ആവശ്യപ്പെടില്ലെന്ന് കുമ്മനം

By Janayugom Webdesk
March 28, 2021

കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ഇന്ത്യാ ടുഡേയുടെ അഭിമുഖത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് ഉൾപ്പെടടെയുള്ള സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്ന് പ്രധാന വാഗ്ദാനമായി ബിജെപിയുടെ പ്രകടനപത്രികയിൽ ഉയർത്തിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച ചോദത്തോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.

ബിജെപിയുടെ ബീഫ് വിരോധവും അതിന്റെ പേരിലുള്ള കൊലപാതങ്ങളും കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് ബീഫ് നിരോധനം ആവശ്യമില്ലെന്നും ഇവിടെ എല്ലാവർക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നും കുമ്മനം വ്യക്തമാക്കിയത്. അതേസമയം ഇതര സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നടപ്പിലാക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ ബിജെപി നേതാക്കൾ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: Kum­manam says BJP will not demand beef ban in Kerala

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.