കുഞ്ചാക്കോ ബോബന് കുഞ്ഞുപിറന്നു; സന്തോഷം പങ്കുവെച്ച് ചാക്കോച്ചനും പ്രിയയും

Web Desk
Posted on April 18, 2019, 10:44 am

നീണ്ട പതിന്നാലു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കുഞ്ചാക്കോ ബോബന്‍ അച്ഛനായി. കുഞ്ഞിക്കാലിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചന്‍ തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്.
ആണ്‍കുഞ്ഞുപിറന്നുവെന്നും ജൂനിയര്‍ കുഞ്ചാക്കോ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും താരം കുറിച്ചു.
ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2005ലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയ ആന്‍ സാമുവേലിനെ വിവാഹം കഴിച്ചത്.