ശിശുദിനാശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Web Desk
Posted on November 14, 2019, 6:05 pm

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന ശേഷമുള്ള, മകനുമൊത്തുള്ള ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ശിശുദിനത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

Image may contain: 3 people, baby, child and close-up

മൂന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങളുടെ കൂടെയാണ് കുഞ്ചാക്കോ ബോബൻ ആരാധകര്‍ക്ക് വളരെ കൗതുകകരമായി ആശംസ നേര്‍ന്നിരിക്കുന്നത്. തന്റെയും ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രങ്ങള്‍ക്കൊപ്പം മകന്‍ ഇസഹാക്കിന്റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ ശിശുദിനാശംസ. എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്നും ഈ ചിത്രത്തിനൊപ്പം താരം കുറിച്ചു.