October 3, 2022 Monday

സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താൻ പറ്റുമായിരുന്നില്ല; അതിൽ ഞാനേറെ ദുഖിതനായിരുന്നു; വിഡിയോയുമായി ചാക്കോച്ചൻ

Janayugom Webdesk
September 13, 2020 8:30 pm

‘സുന്ദരിമാരായ നായികമാരെ എടുത്തുയർത്താനും പറ്റുമായിരുന്നില്ല. എന്നാൽ അതിൽ നല്ല വിഷമം ഉണ്ട്’. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വർക്കൗട്ടിന്റെ ഭാഗമായി പുഷ്അപ്പ് എടുക്കുന്ന വിഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. പത്ത് വർഷത്തിന് ശേഷം പുഷ്അപ്പ് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിലാണ് താരം ഇപ്പോൾ. തന്നെ ചികിത്സിച്ച ഡോക്ടർക്കും ട്രെയ്നർക്കും നന്ദി പറഞ്ഞു കൊണ്ടാണ് നടന്റെ പോസ്റ്റ്.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ്

കഴിഞ്ഞ പത്ത് വർഷത്തോളമായി എന്റെ തോളുകൾക്ക് സാരമായ ലിഗമെന്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, പ്രത്യേകിച്ചും വലത് തോളിന്. ഒരു പരിധിക്കപ്പുറം കൈ ഉയർത്താൻ പറ്റാത്ത അവസ്ഥ പോലുമുണ്ടായിരുന്നു. ഒരു ദശാബ്ദമായി ലിഗമെന്റ് പ്രോബ്ലം/ഉളുക്ക് എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാൻ കഴിയാത്ത ദിവസങ്ങൾ. ഗാനരംഗങ്ങൾക്കിടെ എന്റെ സുന്ദരിമാരായ നായികമാരെ എടുത്തുയർത്താനും പറ്റുമായിരുന്നില്ല.

തമാശകൾക്കപ്പുറത്തെ യാഥാർഥ്യം എനിക്ക് ഒരു പുഷ്അപ്പ് പോലും ചെയ്യാൻ പറ്റുമായിരുന്നില്ല എന്നതാണ്. അനാവശ്യ മരുന്നുകൾ എഴുതാതെ തന്നെ ചികിത്സിച്ച ഡോ. മാമ്മൻ അലക്സാണ്ടറിനും ട്രെയ്നർ ഷൈജൻ അഗസ്റ്റിനും നന്ദി അറിയിക്കുന്നു. അങ്ങനെ ജിമ്മിൽ പോകുന്ന ആളല്ല ഞാൻ. പക്ഷേ ഷൈജൻ അവിടെയുണ്ടായിരുന്നു. ആത്മവിശ്വാസം ഉണ്ടാക്കിയത് അദ്ദേഹമാണ്. രണ്ട് മാസം കൊണ്ടാണ് അദ്ദേഹം എന്റെ അവസ്ഥയ്ക്ക് വ്യത്യാസമുണ്ടാക്കിയത്.

ഈ വിഡിയോ കാണുന്ന പലർക്കും നിസ്സാരമായി തോന്നാം. പക്ഷേ ഞാൻ അനുഭവിച്ച ശിശുസഹജമായ ആഹ്ലാദം അമൂല്യമായിരുന്നു. ഇത് ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ എനിക്ക് അതുമതി. കഠിനമായ വേദന നിങ്ങളെ ശക്തമാക്കുകയും കണ്ണുനീർ പുഞ്ചിരിയിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ, …സ്വയം പുതുക്കുക, പുനരുജ്ജീവിപ്പിക്കുക…

 

View this post on Instagram

 

This video maybe be account­ed as a testimonial,or rather shar­ing my Hap­pi­ness of a long cher­ished dream com­ing true.🤩🤩 Almost for ten years,I was sus­tain­ing some major issues with both my shoulders,especially the right shoulder.Had a lig­a­ment tear/sprain which kept nag­ging me for almost a decade🤕.There were days when I couldn’t rotate or raise my hand above a cer­tain angle,days when I had to grip my right hand with my left hand to raise it,days when I was not able to play 🏸badminton,play cricket🏏…and worse of all,not able to lift my beau­ti­ful hero­ines dur­ing song sequences😉!!!Jokes apart,I was not able to do even a sin­gle prop­er Push-up for all these years. I thank 👨🏻‍⚕️Dr.MAMMEN ALEXANDER,my Ortho Doc­tor who was always there for me when­ev­er I needed,who didn’t pre­scribe any unnec­es­sary medicines,nor did any unwant­ed procedures.He was my man with the mag­i­cal ✨heal­ing touch!! Spe­cial thanks goes to my per­son­al Trainer,💪🏼#SHYJAN AUGUSTINE @CATAMOUNT GYM,for mak­ing me believe in myself and push­ing me hard­er for real­iz­ing my dream.I was not at all a 🏋🏻‍♂️Gym type of guy and always found the health-club rou­tine boring.But he was there 👏🏽moti­vat­ing me,encouraging me,caring about my health issues and also pray­ing for me.It took him just two months to make this change in me. This video might seem sim­ple to many,but the child­like joy and hap­pi­ness that I expe­ri­enced was priceless.And if it is of some use to any­one, I am more than con­tent­ed !!😇 When the Excru­ci­at­ing pain makes you stronger and when the tears make way to smiles, .….Rein­vent Yourself,Rejuvenate & Revive.…..

A post shared by Kun­chacko Boban (@kunchacks) on

Eng­lish sum­ma­ry; kun­jakko boban about his body fitness

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.