ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചതിന് നന്ദി അപ്പാ: വൈറലായി കുഞ്ചാക്കോ ബോബന്റെ കുറിപ്പ്

Web Desk
Posted on July 09, 2020, 1:09 pm

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായിരുന്നു കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമ ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റാനുള്ള ഭാഗ്യമായിരുന്നു ചാക്കോച്ചനെ കാത്തിരുന്നത്. ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിൽക്കുന്നതിനിടയിലായിരുന്നു അദ്ദേഹം വേറിട്ട കഥാപാത്രങ്ങൾക്കായി ശ്രമിച്ചത്. വില്ലത്തരമായാലും സ്വഭാവിക കഥാപാത്രങ്ങളായാലും എല്ലാം തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചായിരുന്നു പിന്നീടുള്ള യാത്ര.

ഉദയ കുടുംബത്തിന്റെ എല്ലാമെല്ലാമായ ബോബൻ കുഞ്ചാക്കോയുടെ മകനാണ് കുഞ്ചാക്കോ ബോബൻ. മകൻ ജനിച്ചപ്പോൾ തന്റെ പേര് തിരിച്ചിടുകയായിരുന്നു അദ്ദേഹം. ഈ പതിവ് ചാക്കോച്ചനും ആവർത്തിക്കുമോയെന്നായിരുന്നു അദ്ദേഹത്തിന് മകൻ ജനിച്ചപ്പോൾ ആരാധകർ ചോദിച്ചത്. അപ്പനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ബാല്യകാലത്തെ തന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇതിനകം തന്നെ കുഞ്ഞു ചാക്കോച്ചന്റേയും അപ്പന്റേയും ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചാന്ദ്നി, രമേഷ് പിഷാരടി, ആൻ അഗസ്റ്റിൻ, മുന്ന തുടങ്ങിയവർ ചിത്രത്തിന് കീഴിൽ കമന്റുമായെത്തിയിട്ടുണ്ട്.

സമ്പൂർണ്ണ മനുഷ്യനായിരിക്കില്ല, തികഞ്ഞ മനുഷ്യനായിരിക്കില്ല. (പക്ഷേ, പിന്നെ ആരാണ്?? ) എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൃദുലവും വൈകാരികവുമായ മനുഷ്യൻ! ഏറ്റവും വലിയ പ്രചോദകനും പിന്തുണക്കാരനും! ചലിക്കുന്ന സർവവിജ്ഞാനകോശം. ഇടയ്ക്ക് ഞാൻ നിങ്ങളെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ചില സന്തോഷകരമായ അവസരങ്ങളിൽ).

എന്നാൽ എനിക്ക് ചുറ്റും, ഞങ്ങളുടെ കുടുംബത്തിന് ചുറ്റും, നിങ്ങളുടെ ചങ്ങാതിമാർ (എന്റെ കൂടി), നിങ്ങൾ സഹായിച്ചവർ എന്നിവരിലൂടെ നിങ്ങളുടെ സാന്നിധ്യം എല്ലായെപ്പോഴും ഞാൻ അറിയാറുണ്ട്. ഈ ലോകത്തിലെ എല്ലാവരേയും സ്വന്തം കുടുംബമായി പരിഗണിക്കുക, എന്ന, ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചതിന് നന്ദി. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ. ഇസുവിൻറെ ബോബൻ അപ്പാപ്പായെന്നായിരുന്നു കുഞ്ചാക്കോ ബോബൻ കുറിച്ചത്.

 


Eng­lish sum­ma­ry; kun­jakko boban remem­ber­ing his father pho­to

You may also like this video;