November 28, 2023 Tuesday

Related news

November 26, 2023
November 22, 2023
November 7, 2023
November 4, 2023
November 3, 2023
October 28, 2023
October 27, 2023
October 11, 2023
October 10, 2023
October 7, 2023

ചന്ദ്രിക കള്ളപ്പണ കേസ്: കുഞ്ഞാലിക്കുട്ടി ഇഡി മുമ്പാകെ ഹാജരായി

Janayugom Webdesk
കൊച്ചി
September 16, 2021 5:32 pm

ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ പി കെ കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുമ്ബാകെ ഹാജരായി. ഹാജരാകുന്നതിന് അദ്ദേഹം വീണ്ടും സാവകാശം തേടിയിരുന്നുവെങ്കിലും പിന്നീട് ഇന്ന് തന്നെ ഹാജരാവാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഹാജരാകാന്‍ നേരത്തേ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്. ലീഗ് മുഖപത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. 

ഇക്കാര്യത്തില്‍ അദ്ദേഹത്തിനും മകനുമെതിരെ രണ്ട് തവണയായി ഇ ഡിക്ക് മുന്നില്‍കെ ടി ജലീല്‍ എം എല്‍ എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : kun­ja­likkut­ty appeared before enforce­ment direc­torate in chan­dri­ka case

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.